ട്രംപിന്റെ കാലാവധി കഴിഞ്ഞുമാത്രം ഇംപീച്ച്‌മെന്റ: മിച്ച് മെക്കോണല്‍
ട്രംപിന്റെ ഭരണം പത്തുദിവസം കൂടി മാത്രമായതിനാല്‍ ഇംപീച്ച്‌മെന്റിന് സാധ്യത വളരെ വിരളമാണ്.
വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡന്‍ ചുമതലയേല്‍ക്കുന്നതുവരെ ട്രംപിന്റെ ഇംപീച്ച്‌മെന്റിന് സാധ്യതയില്ലെന്നും, ഇംപീച്ച്‌മെന്റ് ട്രയല്‍ ആവശ്യമെങ്കില്‍ 100 സെനറ്റര്‍മാരുടേയും അംഗീകാരം ആവശ്യമാണെന്നും സെനറ്റില്‍ കാലാവധി പൂര്‍ത്തീകരിച്ച് പുറത്തുപോകുന്ന ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണലിന്റെ കുറിപ്പില്‍ പറയുന്നു.
നാന്‍സി പെലോസി ട്രംപിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം ജനുവരി 11 തിങ്കളാഴ്ച യുഎസ് സെനറ്റ് ഹൗസില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് ഹൗസ് പ്രമേയം അംഗീകരിച്ചു. യുഎസ് സെനറ്റില്‍ ജനുവരി 19-നു മാത്രമേ അവതരിപ്പിക്കാനാവൂ. ജനുവരി 19-നാണ് അടുത്ത യുഎസ് സെനറ്റ് സെഷന്‍ മിച്ച് മെക്കോണല്‍ വിളിച്ചിരിക്കുന്നതും. ഇംപീച്ച്‌മെന്റ് ട്രയല്‍ നടക്കുന്ന സെനറ്റില്‍ അധ്യക്ഷത വഹിക്കേണ്ടത് ചീഫ് ജസ്റ്റീസാണ്. ജനുവരി 20-ന് ട്രംപ് സ്ഥാനമൊഴിയുന്നതിനാല്‍ ചീഫ് ജസ്റ്റീസിനെ തന്നെ ലഭിക്കുമോ എന്നതിലും തീരുമാനമായില്ല.
യുഎസ് സെനറ്റില്‍ ജോ ബൈഡന്‍ പ്രസിഡന്റായതിനുശേഷം ട്രയല്‍ നടക്കുകയാണെങ്കില്‍ പോലും റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഒന്നിച്ച് എതിര്‍ക്കുന്നതിനാണ് സാധ്യത. അലാസ്‌കയില്‍ നിന്നുള്ള ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാത്രമാണ് ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്നത്. ട്രംപിന്റെ ഭരണം പത്തുദിവസം കൂടി മാത്രമായതിനാല്‍ ഇംപീച്ച്‌മെന്റിന് സാധ്യത വളരെ വിരളമാണ്.