ട്രംപിന്‍റെ നാടുകടത്തൽ 1703 ഇന്ത്യാക്കാരെ ട്രംപ് ഭരണകൂടം 7 മാസത്തിനിടെ നാടുകടത്തി

രാജ്യതാത്പര്യത്തിന് മുൻഗണന എന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത് ഡോണൾഡ് ട്രംപിനുള്ള പരോക്ഷ മറുപടിയായിരുന്നു

വാഷിംഗ്ടൺ|അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്‍റെ നാടുകടത്തൽ നയം മൂലം ഇന്ത്ക്ക് വലിയ തിരിച്ചടിയാണ് ഇന്ത്യക്ക് സംഭവിച്ചിട്ടുള്ളത് . യു എസ് പൗരത്വമില്ലാത്ത 1703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം 7 മാസത്തിനുള്ളിൽ നാടുകടത്തി, യു എസ് പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെയുള്ള ട്രംപിന്‍റെ സുപ്രധാന തീരുമാനമായിരുന്നു കുടിയേറ്റക്കാരെ നാടുകടത്തും എന്നത്. വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നെങ്കിലും ട്രംപ് ഭരണകൂടം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

രാജ്യതാത്പര്യത്തിന് മുൻഗണന എന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത് ഡോണൾഡ് ട്രംപിനുള്ള പരോക്ഷ മറുപടിയായിരുന്നു. എന്നാൽ വ്യാപാര കരാറിലെ ആശങ്ക പരിഹരിക്കണം എന്ന് ചന്ദ്രബാബു നായിഡു അടക്കമുള്ളവർ ആവശ്യപ്പെട്ടത് സർക്കാരിനു മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ്. ട്രംപുമായി ഏറ്റമുട്ടലിന് പോകേണ്ടതില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. ഡോണൾഡ് ട്രംപ് പരസ്യപ്രസ്താവനകൾ നടത്തുമ്പോഴും കരാറിനായുള്ള ചർച്ചകൾക്ക് അമേരിക്കൻ ഉദ്യോഗസ്ഥർ ഈ മാസം അവസാനം ഇന്ത്യയിൽ എത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ല. നിലവിൽ ഏതാണ്ട് 60 ശതമാനം ഉൽപന്നങ്ങൾ വ്യാപാര കരാറിന് കീഴിൽ കൊണ്ടു വരാൻ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയ്ക്ക് ഇളവ് നല്കാൻ കഴിയുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക ഓരോ മന്ത്രാലയവും തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചൈനയെക്കാൾ പത്ത് ശതമാനം എങ്കിലും കുറഞ്ഞ ശരാശരി തീരുവ ആയിരിക്കണം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് എന്ന നിർദ്ദേശവും മുന്നോട്ട് വച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കും എന്ന റിപ്പോർട്ടുകൾ സർക്കാർ തള്ളിയിരുന്നു. എന്നാൽ യു എസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കൂട്ടി ഈ തർക്കം പരിഹരിക്കാനാവും ഇന്ത്യയുടെ ശ്രമം.

You might also like

-