ചൈനയുമായുള്ള കരാറിൽ അതൃപ്തി:ട്രംപ്

0

വാഷിംഗ്ടൺ: ചൈനയുമായുള്ള വ്യാപാര കരാറിലെ അതൃപ്തി അറിയിച് അമേരിക്ക. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ.ജെ.ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം തുറന്ന് പറഞ്ഞത്. “ചൈനയുമായുള്ള വ്യാപാര കരാറിൽ സംതൃപ്തനല്ല, പക്ഷേ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്”- ഇതായിരുന്നു ട്രംപിന്‍റെ വാക്കുകൾ.

ചൈനീസ് ടെലികോം ഭീമൻ ഇസഡ്.ടി.ഇയുമായുള്ള കരാറാണ് ട്രംപിന്‍റെ അതൃപ്തി ഏറ്റുവാങ്ങിയത്. കമ്പനി പിഴയടക്കണമെന്നും മാനേജ്മെന്‍റ് തലത്തിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം. ഇതിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

You might also like

-