അമേരിക്ക സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വച്ചു

ആകാശ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന ഉത്തരവാദിത്വം ഇപ്പോള്‍ വ്യോമസേനയ്ക്കാണ്.ഇതുമായി ബന്ധപ്പെട്ട ബില്‍ യു.എസ്. സെനറ്റില്‍ അവതരിപ്പിക്കുന്ന ഉത്തരവാദിത്വം ട്രമ്പ് പെന്റഗണോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷ്ണല്‍ സ്‌പേയ്‌സ് കൗണ്‍സിലുമായി സഹകരിച്ചായിരിക്കും പുതിയ ബില്‍ തയ്യാറാക്കുക.അമേരിക്കയുടെ സുരക്ഷിത്വം ഉറപ്പാക്കുക എന്നതാണ് സ്‌പേയ്‌സ് ഫോഴ്‌സിസിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

0

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു. 70 വര്‍ഷത്തിനുശേഷം മിലിറ്ററിയുടെ പുതിയ ബ്രാഞ്ച് തുറക്കുന്ന ഉത്തരവ്, ഫെബ്രുവരി 19 ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവന്നത്.

ആകാശ അതിര്‍ത്തി കാത്തുസൂക്ഷിക്കുന്ന ഉത്തരവാദിത്വം ഇപ്പോള്‍ വ്യോമസേനയ്ക്കാണ്.ഇതുമായി ബന്ധപ്പെട്ട ബില്‍ യു.എസ്. സെനറ്റില്‍ അവതരിപ്പിക്കുന്ന ഉത്തരവാദിത്വം ട്രമ്പ് പെന്റഗണോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷ്ണല്‍ സ്‌പേയ്‌സ് കൗണ്‍സിലുമായി സഹകരിച്ചായിരിക്കും പുതിയ ബില്‍ തയ്യാറാക്കുക.അമേരിക്കയുടെ സുരക്ഷിത്വം ഉറപ്പാക്കുക എന്നതാണ് സ്‌പേയ്‌സ് ഫോഴ്‌സിസിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഡിഫന്‍സ് സെക്രട്ടറി തുടങ്ങി ഉന്നതര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യോമസേന ഔട്ടര്‍ സ്‌പെയ്‌സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതു അസാധ്യമായതിനാലാണ് ഇങ്ങനെ പ്രത്യേക ഒരു സേനക്ക് രൂപം നല്‍കുന്നതെന്നും, റഷ്യയുടെയും, ചൈനയുടെയും ആന്റ് സാറ്റലൈറ്റ് വെപ്പന്‍സ് അമേരിക്കന്‍ സാറ്റിലൈറ്റുകള്‍ക്ക് ഭീഷിണിയാകുന്ന സാഹചര്യം കൂടി നേരിടുന്നതിനാണ് സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരണം.

You might also like

-