ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം.ഇനി സമാദാനം ട്രംപ്
ഇത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല, ഇത് തുടരുകയുമില്ല എന്ന് ഞാൻ വളരെക്കാലം മുമ്പ് തീരുമാനിച്ചു."
ടെഹ്റാൻ| ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
കുറച്ച് മുമ്പ് യുഎസ് ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി ട്രംപ് സ്ഥിരീകരിച്ചു .
“ഈ ഭയാനകമായ വിനാശകരമായ സംരംഭം കെട്ടിപ്പടുക്കുമ്പോൾ എല്ലാവരും വർഷങ്ങളായി ആ പേരുകൾ കേട്ടിരുന്നു,” അദ്ദേഹം പറയുന്നു.
“ആ ആക്രമണങ്ങൾ അതിശയകരമായ വിജയമായിരുന്നുവെന്ന് ഇന്ന് രാത്രി എനിക്ക് ലോകത്തോട് റിപ്പോർട്ട് ചെയ്യാൻ കഴിയും.” ഇറാൻ “ഇപ്പോൾ സമാധാനം സ്ഥാപിക്കണം,”
“അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കും,”.
ഇറാന്റെ മുൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതായി ട്രംപ് പറഞ്ഞു .
“ഇത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല, ഇത് തുടരുകയുമില്ല എന്ന് ഞാൻ വളരെക്കാലം മുമ്പ് തീരുമാനിച്ചു.”
ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിക്കുകയും ഈ “ഇസ്രായേലിനുള്ള ഭയാനകമായ ഭീഷണി” ഇല്ലാതാക്കാൻ അവർ ഒരു “ടീമായി” പ്രവർത്തിച്ചുവെന്ന് പറയുകയും ചെയ്തു. “ഒന്നുകിൽ സമാധാനം ഉണ്ടാകും അല്ലെങ്കിൽ കഴിഞ്ഞ എട്ട് ദിവസമായി നമ്മൾ കണ്ടതിനേക്കാൾ വലിയ ദുരന്തം ഇറാനിൽ ഉണ്ടാകും,” ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
“ഓർക്കുക, ഇനിയും നിരവധി ലക്ഷ്യങ്ങൾ ബാക്കിയുണ്ട്. ഇന്ന് രാത്രിയായിരുന്നു അവയിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും, ഒരുപക്ഷേ ഏറ്റവും മാരകവുമായത്.
“എന്നാൽ സമാധാനം വേഗത്തിൽ വന്നില്ലെങ്കിൽ, കൃത്യതയോടും വേഗതയോടും വൈദഗ്ധ്യത്തോടും കൂടി ഞങ്ങൾ മറ്റ് ലക്ഷ്യങ്ങളിലേക്ക് പോകും,” യുഎസ് പ്രസിഡന്റ് പറഞ്ഞു
യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- ‘സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ’ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്ത.
അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾക്ക് 30,000 പൗണ്ട് ഭാരമുള്ള GBU-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ വഹിക്കാൻ B-2-ന് കഴിയും, ഭൂമിക്കടിയിൽ ആഴത്തിലുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഫോർഡോ ഉൾപ്പെടെയുള്ള ഇറാന്റെ ആണവ പദ്ധതിയെ ആക്രമിക്കാൻ ഉപയോഗിച്ചതായി അമേരിക്ക സ്ഥികരിച്ചു
ഇറാനുനേരെ കൂടുതൽ ആകർമ്മങ്ങൾ നടത്താൻ ഇന്ത്യൻ മഹാസമുദ്ര ദ്വീപായ ഡീഗോ ഗാർസിയയിലെ യുഎസ്-ബ്രിട്ടീഷ് സംയുകത സൈനിക താവളത്തിലേക്ക് B-2 ബോംബറുകൾ എത്തിച്ചതായി വിവരമുണ്ട് . മിഡിൽ ഈസ്റ്റിൽ ആക്രമണം നടത്താൻ ഡീഗോ ഗാർസിയ അനുയോജ്യമായ സ്ഥലമാണെന്നാണ് വിദഗ്ദ്ധർ പറയുന്നുത് . കഴിഞ്ഞ മാസം വരെ അമേരിക്കയ്ക്ക് ഡീഗോ ഗാർസിയയിൽ B-2 ബോംബറുകൾ എത്തിച്ചിരുന്നതായി