ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജൊബൈഡന്‍, ബേണി സാന്‍ഡേഴ്‌സ് പുറത്തേക്ക്

ഫ്‌ളോറിഡ, ഇല്ലിനോയ്, അരിസോന സംസ്ഥാനങ്ങളിലെ ്രൈപമറി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതില്‍ വന്‍ ഭൂരിപക്ഷമാണ് ജോ ബൈഡന്‍ നേടിയത്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു

0

ഫ്‌ളോറിഡാ: മാര്‍ച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണത്തേക്കാള്‍ (1276) കൂടുതല്‍ നേടിയാണ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഫ്‌ളോറിഡ, ഇല്ലിനോയ്, അരിസോന സംസ്ഥാനങ്ങളിലെ ്രൈപമറി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതില്‍ വന്‍ ഭൂരിപക്ഷമാണ് ജോ ബൈഡന്‍ നേടിയത്. ബേണി സാന്‍ഡേഴ്‌സിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. കൂടുതല്‍ ഡെലിഗേറ്റുകളുള്ള മിക്കവാറും സംസ്ഥാനങ്ങളില്‍ ്രൈപമറി പൂര്‍ത്തിയായതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബൈഡന്‍ തന്നെയായിരിക്കുമെന്നു ഏതാണ്ട് ഉറപ്പായി.

ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ ബൈഡനെ മറികടക്കാന്‍ ഇനി ബേണിക്ക് സാധിച്ചെക്കില്ല. ഇതുവരെ 1120 ഡലിഗേറ്റുകളുടെ പിന്തുണ ബൈഡന്‍ ഉറപ്പാക്കിയപ്പോള്‍ ബെര്‍ണിക്ക് നേടാനായത് 839 മാത്രമാണ്.നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടാന്‍ ബൈഡന്‍ തന്നെ ആയിരിക്കുമോ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എന്നതില്‍ ആശങ്കയുണ്ട്.

ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനു പകരം മറ്റൊരാളെ അവസാനം സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന സംശയം ഇല്ലാതില്ല. ട്രംപിനെതിരെ വിജയിക്കാന്‍ ബൈഡനാകുമോ എന്ന് ബെര്‍ണി സാന്റേഴ്‌സും സംശയം പ്രകടിപ്പിച്ചതിനു പുറകില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ ബൈഡന്‍ ട്രംപിന് ഒരു എതിരാളി പോലും ആകുന്നില്ലാ എന്നാണ് റിപ്പബ്ലിക്കന്‍സിന്റെ നിഗമനം.

You might also like

-