അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രമ്പ്
ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമായി നിലനില്‍ക്കുമ്പോള്‍, ഒബാമ ഗവണ്‍മെന്റില്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ ചൈനയുമായി നടത്തിയ ട്രേഡ് നെഗോഷിയേഷന്‍ തികച്ചും പരാജയമായിരുന്നുവെന്ന് ട്രമ്പ് കുറ്റപ്പെടുത്തി.
ന്യൂയോര്‍ക്ക് : 2020 ല്‍ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ജൊ ബൈഡനായിരിക്കുമെന്ന് ട്രമ്പ്.മെയ് 10 വെള്ളിയാഴ്ച രാവിലെ ട്രമ്പ് പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതിനെകുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.
ഡമോക്രാറ്റിക് പാര്‍ട്ടി മുന്‍ നിരയിലുള്ള മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡന്‍, ബര്‍ണി സാന്റേഴ്‌സ് എന്നിവരില്‍ ബെര്‍ണിയുടെ സാധ്യതക്ക് മങ്ങല്‍ ഏറ്റുവെന്ന് ട്രമ്പ് ചൂണ്ടികാട്ടി.
ചൈനയുമായുള്ള വ്യാപാരയുദ്ധം ശക്തമായി നിലനില്‍ക്കുമ്പോള്‍, ഒബാമ ഗവണ്‍മെന്റില്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ ചൈനയുമായി നടത്തിയ ട്രേഡ് നെഗോഷിയേഷന്‍ തികച്ചും പരാജയമായിരുന്നുവെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അതിന്റെ ദൂ്ഷ്യഫലങ്ങളാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും ട്രമ്പ് വ്യക്തമാക്കി.
താരിഫ് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, അവസാന നിമിഷം ചൈന അമേരിക്കയുടെ നിലപാടിനെ ശരിവെക്കേണ്ടിവരുമെന്നും, ഇത് ഒബാമ ഗവണ്‍മെന്റല്ലെന്നും, ഭരണത്തില്‍ ഉറങ്ങികിടക്കുന്ന ബൈഡനല്ലെന്നും ചൈനക്ക് ബോധ്യപ്പെടുമെന്നും ട്രമ്പു പറഞ്ഞു.
ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം(ഏപ്രില്‍ 25) ട്രമ്പ് ബൈഡനെ മത്സരത്തിലേക്ക് സ്വാഗതം ചെയ്തു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ പ്രളയത്തില്‍ ഒരാള്‍ കൂടി എന്നാണ് ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ട്രമ്പ് വിശേഷിപ്പിച്ചത്. ബൈഡന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചാല്‍ വീണ്ടും പരസ്പരം കാണാം എന്നും ട്രമ്പു പറഞ്ഞു.