വേള്‍ഡ് ബാങ്ക് പ്രസിഡന്റായി ഡേവിഡ് മാല്‍പാസ്സിനെ നോമിനേറ്റ് ചെയ്തു
വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡേവിഡ് മാല്‍പാസ്സിനെ (62) പ്രസിഡന്റ് ട്രമ്പ് ഫെബ്രുവരി 6 ബുധനാഴ്ച നോമിനേറ്റ് ചെയ്തു.ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷ്ണല്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡേവിസാണ് വേള്‍ഡ് ബാങ്ക് പ്രസിഡന്റാകാന്‍ യോഗ്യനെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.യു.എന്‍. അംബാസിഡറായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി. ഇവാങ്ക ട്രമ്പ് എന്നിവരുടെ പേരുകള്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.
വാഷിംഗ്ടണ്‍ ഡി.സി.: പ്രവചനങ്ങള്‍ക്കും, അനിശ്ചിതത്വത്തിനും വിരാമമിട്ടു വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡേവിഡ് മാല്‍പാസ്സിനെ (62) പ്രസിഡന്റ് ട്രമ്പ് ഫെബ്രുവരി 6 ബുധനാഴ്ച നോമിനേറ്റ് ചെയ്തു.ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷ്ണല്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡേവിസാണ് വേള്‍ഡ് ബാങ്ക് പ്രസിഡന്റാകാന്‍ യോഗ്യനെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.യു.എന്‍. അംബാസിഡറായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി. ഇവാങ്ക ട്രമ്പ് എന്നിവരുടെ പേരുകള്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.
ട്രമ്പിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഡേവിഡ് മാല്‍ പാസ്സ് എങ്കിലും വേള്‍ഡ് ബാങ്കിന്റെ പ്രവര്‍്തതനങ്ങളെ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്യുന്ന വ്യക്തിയായിരിക്കും വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കുക