ജഡ്ജി അനുരാഗ് സിംഗാളിന് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് നോമിനേഷന്‍
സതേണ്‍ ഫ്‌ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.
സൗത്ത് ഫ്‌ളോറിഡാ: സതേണ്‍ ഫ്‌ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു.
കഴിഞ്ഞ വാരാന്ത്യമാണ് വൈറ്റ് ഹൗസ് സിംഗാളിനേ#റെ പേര് ഔദ്യോഗികമായി നോമിനേറ്റ് ചെയ്തത്. സിംഗാളിനെ കൂടാതെ 9 പേരെ ട്രംമ്പ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
ഫ്‌ളോറിഡാ ബ്രൊവാര്‍ഡ് കൗണ്ടി 17th ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി സേവനം അനുഷ്ടിച്ചു വരികയാണ് അനുരാഗ് സിംഗാള്‍.
ഫ്‌ളോറിഡാ സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ പ്രോസിക്യൂട്ടറായും സിംഗാള്‍ പ്രവര്‍ത്തിച്ചിരുന്നു.
റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, വേക്ക് ഫോസ്‌റ്റെ യൂണിവേഴ്‌സിറ്റി ഓഫ് സ്‌ക്കൂളില്‍ നിന്നും ജെ ഡി ബിരുദവും സിംഗാള്‍ കരസ്ഥമാക്കിയിട്ടുമ്ട്.
സെനറ്റ് നോമിനേഷന്‍ അംഗീകരിക്കുകയാണെങ്കില്‍ ആജീവനാന്തം ഈ തസ്തികയില്‍ തുടരുന്നതിനുള്ള കമ്മീഷന്‍ ലഭിക്കും.