ഷിറിന്‍ മാത്യുവിനെ ഡിസ്ട്രിക്‌റ് കോര്‍ട്ടി ജഡ്ജിയായി ട്രമ്പ് നോമിനേറ്റ് ചെയ്തു

ഇന്ത്യന്‍ അമേരിക്കന്‍ ഷിറിന്‍ മാത്യുവിനെ സതേണ്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു.

0

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഷിറിന്‍ മാത്യുവിനെ സതേണ്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു.

ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവിറങ്ങിയത്.മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായിരുന്ന ഷിറിന്‍ മാത്യു സതേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ യു.എസ്.അറ്റോര്‍ണി ഓഫീസില്‍ ക്രിമിനല്‍ ഹെല്‍ത്ത് കെയര്‍ ഫ്രോട് കോര്‍ഡ്ിനേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്

സാന്‍ഡിയാഗൊ ചാപ്റ്റര്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായ മാത്യൂസ് യു.എസ്. ആംഡ് ഫോര്‍സസ് വിമുക്ത ഭടന്മാരുടെ ലീഡല്‍ അസിസ്റ്റന്റായിരുന്നു.

ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്ക്കൂള്‍ ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട

സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഷിറിന്‍ മാത്യുവിന് നോമിനേഷന്‍ ലഭിച്ചതില്‍ സഹപ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്.സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഡിസ്ട്രിക്റ്റ് കോടതി ജഡജിയായി ചുമതലയേല്‍ക്കും.

You might also like

-