സുഹൃത്തുക്കളാണെങ്കിലും ഉത്തര കൊറിയയ്ക്ക് മേൽ തത്കാലം ഉപരോധം തുടരു: ട്രംപ്

ഉത്തര കൊറിയയെ ലക്ഷ്യംവച്ച് തെക്കൻ കൊറിയയിൽ അമേരിക്ക വ്യന്യസിച്ചിരുന്ന സൈനികരെ പിൻവലിക്കാനും ട്രംപ് ആലോചന തുടങ്ങി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നാണ് അമേരിക്കൻ നൽകുന്ന സൂചന.

0

സിംഗപ്പൂർ സിറ്റി: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന് അമേരിക്ക ഒൗദ്യോഗികമായി അറിയിച്ചു. ഉത്തര കൊറിയയിൽ സന്പൂർണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷമാവും മുൻപ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുക. ആണവ നിരായുധീകരണം ഉടൻ നടപ്പാക്കുമെന്ന് കിംഗ് ജോംഗ് ഉൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

മാത്രമല്ല, ഉത്തര കൊറിയയെ ലക്ഷ്യംവച്ച് തെക്കൻ കൊറിയയിൽ അമേരിക്ക വ്യന്യസിച്ചിരുന്ന സൈനികരെ പിൻവലിക്കാനും ട്രംപ് ആലോചന തുടങ്ങി. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നാണ് അമേരിക്കൻ നൽകുന്ന സൂചന.

സിംഗപ്പൂരിൽ നടന്ന ഡോണൾ‌ഡ് ട്രംപ്-കിം ജോംഗ് ഉൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമാധാനത്തിന് സാഹചര്യമൊരുക്കുന്ന പുതിയ നീക്കങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. കൂടിക്കാഴ്ച വിജയമെന്ന് പ്രഖ്യാപിച്ച ട്രംപും ഉന്നും സമാധാന കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

You might also like

-