ജൊബൈഡന്റെ ജനസമ്മതി കുറഞ്ഞുവരുന്നു, ട്രംപിന് കുതിപ്പ് ; പുതിയ സര്‍വേ
ഓഗസ്റ്റ് 16 ഞായറാഴ്ച സിഎന്‍എന്‍ പുറത്തുവിട്ട സര്‍വേയില്‍ ബൈഡന്റെ ലീഡ് 5 ശതമാനം കുറഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് 41 പോയിന്റില്‍ നിന്നും 46 പോയിന്റായി വര്‍ധിച്ചത്.
വാഷിങ്ടന്‍ ഡിസി: ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജൊ ബൈഡന്‍ ഇതുവരെ നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 16 ഞായറാഴ്ച സിഎന്‍എന്‍ പുറത്തുവിട്ട സര്‍വേയില്‍ ബൈഡന്റെ ലീഡ് 5 ശതമാനം കുറഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ് 41 പോയിന്റില്‍ നിന്നും 46 പോയിന്റായി വര്‍ധിച്ചത്. ഓഗസ്റ്റ് 12 മുതല്‍ 15 വരെയാണ് സര്‍വ്വേ നടത്തുന്നതിനുള്ള സമയം അനുവദിച്ചിരുന്നത്.
ജൂണ്‍ മാസം പുറത്തുവിട്ട സര്‍വേയില്‍ ജോ ബൈഡന്‍ 55 പോയിന്റ് നേടി വമ്പിച്ച മുന്നേറ്റം നടത്തിയപ്പോള്‍ ട്രംപിന് 41 പോയിന്റ് മാത്രമാണ് ലഭിച്ചിരുന്നത്.ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ചു ബൈഡന് 50 പോയിന്റും ട്രംപിന് 46 പോയിന്റും ലഭിച്ചു. ട്രംപ് നാലു പോയിന്റ് പുറകിലാണ്.35നും 64 നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വന്‍ഷന്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഞായറാഴ്ച പുറത്തു വന്ന സര്‍വ്വേ ഫലം പാര്‍ട്ടി കണ്‍വന്‍ഷനില്‍ ചര്‍ച്ചാ വിഷയമാകാന്‍ സാധ്യതയുണ്ട്.
കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത് പ്രസിഡന്റിന്റെ നിലയില്‍ ബൈഡനു ചെയ്യുവാന്‍ കഴിയുന്നതിനേക്കാള്‍ കമലാ ഹാരിസിന് ചെയ്യാനാകുമെന്ന ധാരണ പരക്കുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമല ഹാരിസ് ആഫ്രിക്കന്‍ അമേരിക്കനാണെന്ന പ്രചാരണത്തിനും വിപരിതഫലമാണ് ലഭിക്കുക. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ട്രംപ് മുന്നേറാനാണ് സാധ്യത.