അതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തു

പ്രമേയം പാസ്സാക്കുന്നത് സെനറ്റിന്റെ അധികാരമാണെങ്കില്‍ വീറ്റൊ ചെയ്യുന്നത് പ്രസിഡന്റിന്റെ അധികാരമാണെന്നും വീറ്റൊ ഉത്തരവില്‍ ഒപ്പുവെച്ചു പ്രസിഡന്റ് പറഞ്ഞു.

0

വാഷിംഗ്ടണ്‍ ഡി.സി. മെക്‌സിക്കോ-യു.എസ് ബോര്‍ഡറിലൂടെ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി മതില്‍ പണിയണമെന്ന ട്രമ്പിന്റെ തീരുമാനം സെനറ്റില്‍ പരാജയപ്പെട്ടതോടെ അടുത്ത നടപടിയായി ഈ പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്യുന്ന ഉത്തരവില്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച ട്രമ്പ് ഒപ്പു വെച്ചു.
പ്രമേയം പാസ്സാക്കുന്നത് സെനറ്റിന്റെ അധികാരമാണെങ്കില്‍ വീറ്റൊ ചെയ്യുന്നത് പ്രസിഡന്റിന്റെ അധികാരമാണെന്നും വീറ്റൊ ഉത്തരവില്‍ ഒപ്പുവെച്ചു പ്രസിഡന്റ് പറഞ്ഞു.
അതിര്‍ത്തിയിലെ നില അതീവ ഗുരുതരമാണെന്ന് ട്രമ്പ് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. അതു ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും. ട്രമ്പ് വ്യക്തമാക്കിപ്രസിഡന്റിന്റെ വീറ്റൊയെ ഡമോക്രാറ്റുകള്‍ അപലപിച്ചു. യു.എസ്. ഹൗസ്, സെനറ്റും നിരാകരിച്ച അതിര്‍ത്തി മതിലെന്ന ആശയം അനര്‍ഹമായ അധികാരമുപയോഗിച്ചു വീറ്റൊ ചെയ്ത പ്രസിഡന്റിന്റെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് സ് പീക്കര്‍ നാന്‍സി പെളോസി മുന്നറിയിപ്പു നല്‍കി

You might also like

-