ഡിസി സര്‍ക്യൂട്ട് ജഡ്ജി ; ഇന്ത്യന്‍ അമേരിക്കന്‍ ലൊ പ്രഫ. നയോമി റാവു പരിഗണനയില്‍
അമേരിക്കയിലെ സുപ്രീം കോടതി കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രധാന കോടതിയാണ് ഡിസി സര്‍ക്യൂട്ട് കോടതി.
വാഷിങ്ടന്‍ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവുവന്ന ഡിസി സര്‍ക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ സജീവ പരിഗണനയില്‍. നിയമനവുമായി ബന്ധപ്പെട്ടു പ്രസിഡന്റ് ട്രംപ് നയോമിയെ ഇതിനകം തന്നെ ഇന്റര്‍വ്യു നടത്തി കഴിഞ്ഞതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
അമേരിക്കയിലെ സുപ്രീം കോടതി കഴിഞ്ഞാല്‍ തൊട്ടടുത്ത പ്രധാന കോടതിയാണ് ഡിസി സര്‍ക്യൂട്ട് കോടതി. നയോമിയുടെ നിയമനം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പാര്‍സി ജൂറിസ്റ്റില്‍ നിന്നും ഡിസി സര്‍ക്യൂട്ട് കോടതിയില്‍ എത്തുന്ന ആദ്യ ജഡ്ജിയായിരിക്കും ഇവര്‍.
ട്രംപുമായുള്ള അഭിമുഖം തൃപ്തികരമല്ലെങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരു വനിതയെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപുമായുള്ള അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നറുക്ക് വീഴുന്നത് നയോമിക്കു തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈറ്റ് ഹൗസ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് ഓഫിസില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് റഗുലറ്ററി ഓഫിസിന്റെ ചുമതല വഹിച്ചിരുന്ന നയോമി ഇന്ത്യയില്‍ നിന്നുള്ള പാര്‍സി ഡോക്ടര്‍മാരായ സറിന്‍ റാവു , ജഹംഗീര്‍ റാവു ദമ്പതിമാരുടെ മകളാണ്.
യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ ലോ കോളജിലാണു നിയമ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. മുന്‍ വൈറ്റ് ഹൗസ് കോണ്‍സല്‍ ഡോണ്‍ മെഗനാണ് നയോമിയുടെ പേര് പ്രസിഡന്റ് ട്രംപിനു സമര്‍പ്പിച്ചത്.