ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി മതസ്വാതന്ത്ര്യത്തിനേറ്റ ആശങ്ക മോദിയെ അറിയിക്കും ഡൽഹി :രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി . മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്ക സന്ദര്‍ശനത്തില്‍ മോദിയെ അറിയിക്കും.ഇംപീച്ച്‌മെന്റ് പ്രമേയത്തെ അതിജീവിച്ച് അടുത്ത തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ട്രംപിനും സി.എ.എ നിയമത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ജനരോഷം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി മോദിക്കും ഒരുപോലെ സുപ്രധാനമാണ് ഈ സന്ദര്‍ശനം. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആശങ്ക ട്രംപ് ഇന്ത്യയെ അറിയിക്കുകയാണെങ്കില്‍ സന്ദര്‍ശനത്തിനു ശേഷവും നരേന്ദ്രമോദിയുടെ പ്രതിസന്ധികള്‍ തുടരും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 5000 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിക്കുന്നത്. ട്രംപിന്റെ സുരക്ഷക്കുള്ള സംവിധാനങ്ങളുമായി അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ മൂന്ന് കൂറ്റന്‍ വിമാനങ്ങള്‍ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന അതിസുരക്ഷാ ലിമൂസിന്‍ ആയ ബീസ്റ്റും നഗരത്തില്‍ എത്തിക്കഴിഞ്ഞു. സമാന്തര സംവിധാനം എന്ന നിലയില്‍ ജയ്‍പൂര്‍ വിമാനത്താവളം അമേരിക്കന്‍ സുരക്ഷാ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ ജനങ്ങള്‍ റാലിയെ വരവേല്‍ക്കുമെന്നാണ് നേരത്തെ ഗുജറാത്ത് അവകാശപ്പെട്ടിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ജനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം അനുവദിക്കാനിടയില്ല. മോട്ടേരയിലേക്കുള്ള വഴിയില്‍ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്ന കാര്യവും പുനരാലോചനയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഹമ്മദാബാദില്‍ നിന്നും താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ മോദി അനുഗമിക്കാനിടയില്ല. ആഗ്രയിലും ട്രംപിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. താജ്‌നഗരിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത നഗരത്തിന്റെ താക്കോല്‍ മാതൃക നല്‍കിയാണ് സ്വീകരിക്കുക.
ഇംപീച്ച്‌മെന്റ് പ്രമേയത്തെ അതിജീവിച്ച് അടുത്ത തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ട്രംപിനും സി.എ.എ നിയമത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ജനരോഷം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി മോദിക്കും ഒരുപോലെ സുപ്രധാനമാണ് ഈ സന്ദര്‍ശനം
ഡൽഹി :രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി . മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്ക സന്ദര്‍ശനത്തില്‍ മോദിയെ അറിയിക്കും.ഇംപീച്ച്‌മെന്റ് പ്രമേയത്തെ അതിജീവിച്ച് അടുത്ത തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ട്രംപിനും സി.എ.എ നിയമത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ജനരോഷം ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി മോദിക്കും ഒരുപോലെ സുപ്രധാനമാണ് ഈ സന്ദര്‍ശനം. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആശങ്ക ട്രംപ് ഇന്ത്യയെ അറിയിക്കുകയാണെങ്കില്‍ സന്ദര്‍ശനത്തിനു ശേഷവും നരേന്ദ്രമോദിയുടെ പ്രതിസന്ധികള്‍ തുടരും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 5000 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിക്കുന്നത്. ട്രംപിന്റെ സുരക്ഷക്കുള്ള സംവിധാനങ്ങളുമായി അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ മൂന്ന് കൂറ്റന്‍ വിമാനങ്ങള്‍ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന അതിസുരക്ഷാ ലിമൂസിന്‍ ആയ ബീസ്റ്റും നഗരത്തില്‍ എത്തിക്കഴിഞ്ഞു. സമാന്തര സംവിധാനം എന്ന നിലയില്‍ ജയ്‍പൂര്‍ വിമാനത്താവളം അമേരിക്കന്‍ സുരക്ഷാ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ ജനങ്ങള്‍ റാലിയെ വരവേല്‍ക്കുമെന്നാണ് നേരത്തെ ഗുജറാത്ത് അവകാശപ്പെട്ടിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ജനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം അനുവദിക്കാനിടയില്ല.
മോട്ടേരയിലേക്കുള്ള വഴിയില്‍ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തുന്ന കാര്യവും പുനരാലോചനയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഹമ്മദാബാദില്‍ നിന്നും താജ്മഹല്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ മോദി അനുഗമിക്കാനിടയില്ല. ആഗ്രയിലും ട്രംപിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. താജ്‌നഗരിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത നഗരത്തിന്റെ താക്കോല്‍ മാതൃക നല്‍കിയാണ് സ്വീകരിക്കുക.