ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്
. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്.
വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിൽ വെച്ച് അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ അൽഖ്വായ്ദ നേതാവ് കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്.
പാക്കിസ്ഥാനിലെ അബട്ടാബാദില്‍ യുഎസ് നടത്തിയ സൈനിക നടപടികളില്‍ 2011 ലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഹംസ ബിന്‍ ലാദന്‍ രക്ഷപ്പെട്ടെങ്കിലും ഒസാമ ബിന്‍ലാദനും മറ്റൊരു മകന്‍ ഖാലിദും അന്ന് കൊല്ലപ്പെട്ടു. 2017 ല്‍ അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.