സ്കൂളുകളില്‍ ബൈബിള്‍ പഠനം ഉയര്‍ന്ന ആശയമെന്ന് ട്രമ്പ്
ബൈബിളിനെ വെല്ലാന്‍ മറ്റൊരു പുസ്തകവുമില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രമ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ട ഒരു വിഷയമായിരുന്നുവത്.ട്രമ്പിന്റെ പുതിയ തീരുമാനം നടപ്പായി കാണുന്നതിന് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നാ്ണല്‍ ലീഗല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്റ്റീവന്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സി.: ബൈബിള്‍ പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന ബൈബിള്‍ ലിറ്ററസി ക്ലാസ്സുകള്‍ സ്ക്കൂളുകളില്‍ ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ആശയമാണെന്ന് ട്രമ്പ് ജനുവരി 29 തിങ്കളാഴ്ച ട്വിറ്റര്‍ സന്ദര്‍ശനത്തില്‍ നിര്‍ദ്ദേശിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ബൈബിള്‍ ലിറ്റററി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ഇതിനകം തീരുമാനമെടുത്തിട്ടുള്ളതായി ട്രമ്പ് പറഞ്ഞു. കുട്ടികള്‍ക്ക് പുറകോട്ടു തിരിഞ്ഞു നോക്കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ നിഷേധിക്കാനാവാത്ത ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്ന ബൈബിള്‍ ക്ലാസ്സു റൂമുകളിലേക്കും കൊണ്ടു വരേണ്ട സമയമായിരിക്കുന്നു.വെര്‍ജിനിയ, ഫ്‌ളോറിഡാ, ഇന്ത്യാന മിസ്സോറി, നോര്‍ത്ത് ഡക്കോട്ട തുടങ്ങിയ ആറു സംസ്ഥാനങ്ങള്‍ സ്ക്കൂളുകളില്‍ ബൈബിളും, ചരിത്ര പ്രാധാന്യവും ഇലക്റ്റീവ് വിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ബൈബിളിനെ വെല്ലാന്‍ മറ്റൊരു പുസ്തകവുമില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രമ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ട ഒരു വിഷയമായിരുന്നുവത്.ട്രമ്പിന്റെ പുതിയ തീരുമാനം നടപ്പായി കാണുന്നതിന് ഞങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നാ്ണല്‍ ലീഗല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്റ്റീവന്‍ പറഞ്ഞു.
അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ബൈബിള്‍ സ്ക്കൂളുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടു രംഗത്തെത്തിയിട്ടുണ്ട്. ട്രമ്പ് അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഇതു സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.