തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒക്ടോബര്‍ 17 ന് ട്രംമ്പ് ഡാളസ്സിലെത്തുന്നു
കപെ' അമേരിക്കാ ഗ്രേറ്റ് എഗൈന്‍' എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി ഒക്ടോബര്‍ 17 ന് ട്രംമ്പ് ഡാളസ്സില്‍
ഡാളസ്സ്: ട്രംമ്പിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ഓരോ ദിവസം ചെല്ലുംതോറും പിന്തുണ വര്‍ദ്ധിച്ചു വരുന്നതിനിടയിലും, ‘കപെ’ അമേരിക്കാ ഗ്രേറ്റ് എഗൈന്‍’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി ഒക്ടോബര്‍ 17 ന് ട്രംമ്പ് ഡാളസ്സില്‍ എത്തുന്നു. റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിന് 2700 ഡോളര്‍ മുതല്‍ 100000 ഡോളറാണ് ഫീസ്.
അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററിലാണ് പ്രചരണ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിന് 12ാം തവണയാണ് ട്രംമ്പ് ടെക്‌സസ്സിലെത്തുന്നത്. 2020 തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യമായാണ് ട്രംമ്പ് ഡാളസ്സില്‍ എത്തുന്നത്. 2016 ല്‍ ഇതേ സ്ഥലത്ത്വെച്ച് നടത്തിയ റാലി വന്‍ വിജയമായിരുന്നു. പതിനായിരങ്ങളാണ് അന്ന് റാലിയില്‍ അണിനിരന്നത്. 4 മില്യണ്‍ ഫണ്ട് ശേഖരിച്ചു.
ട്രംമ്പിന്റെ ഭരണക്കാലത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് ട്രംമ്പ് ആവശ്യപ്പെടുന്നത്. സാമ്പത്തിക തൊഴില്‍ രംഗത്തെ വന്‍ കുതിച്ചു കയറ്റം ട്രംമ്പിന് അനുകൂല ഘടകമായി നില്‍ക്കുമ്പോള്‍ തന്നെ ഭരണരംഘത്തെ ട്രംമ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നാണ് ടെക്‌സസ്സില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെറ്റൊ റൂര്‍ക്കെ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഡാളസ്സ് റാലിയില്‍ ടെക്‌സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട്, ലഫ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെക്‌സസ്സ് സംസ്ഥാനം നിര്‍ണ്ണായകമാണ്.