ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നീല്‍സണ്‍ പുറത്ത് .
ട്രംപിന്റെ ഇമ്മിഗ്രേഷന്‍ നയങ്ങളുമായുണ്ടായ തര്‍ക്കമാണ് ഒടുവില്‍ രാജിയില്‍ കലാശിച്ചത്.
വാഷിങ്ടണ്‍ ഡിസി : യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നില്‍സണ്‍ രാജിവച്ചു. ഞായറാഴ്ച എപ്രില്‍ 7നായിരുന്നു രാജി. പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചക്കു ശേഷമായിരുന്നു രാജി. രാജി സ്വീകരിച്ചതായും പകരം യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ കെവിന്‍ മെക്‌ലീനെ ആക്ടിങ്ങ് ഡിഎച്ച്എസ് സെക്രട്ടറിയായി നിയമിച്ചതായും പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ട്രംപിന്റെ ഇമ്മിഗ്രേഷന്‍ നയങ്ങളുമായുണ്ടായ തര്‍ക്കമാണ് ഒടുവില്‍ രാജിയില്‍ കലാശിച്ചത്. അനധികൃതമായി അതിര്‍ത്തി കടന്നു വരുന്നവരെ കര്‍ശനമായി നേരിടുമെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. നീല്‍സണ്‍ സ്വയം രാജിവെച്ചതാണോ, അതോ സമ്മര്‍ദം മൂലമാണോ രാജിയെന്ന് ഇപ്പോള്‍ വ്യക്തമല്ല.
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടിയായ അമേരിക്കന്‍ അറ്റോര്‍ണി നീല്‍സണ്‍ 2017 ലാണ് ഡിഎച്ച്എസ് സെക്രട്ടറിയായി നിയമിതനായത്.
1972 മേയ് 14 ന് കൊളറാഡൊയിലായിരുന്നു നീല്‍സന്റെ ജനനം , യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയ സ്കൂള്‍ ഓഫ് ലൊ, ജപ്പാനിലെ നന്‍സാന്‍ യൂണിവേഴ്‌സിറ്റി എനിബയില്‍ പഠനം പൂര്‍ത്തിയാക്കിയ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അഡ്മിനിസ്‌ട്രേഷനില്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റായിരുന്നു.