അമേരിക്ക വിശ്വാസികള്‍ക്കൊപ്പം; മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിന് ട്രംമ്പിന്റെ 25 മില്യണ്‍ ഡോളര്‍ വാഗ്ദാനം

യുനൈറ്റഡ് നാഷന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്ക മുന്‍കൈയ്യെടുത്തു ഇങ്ങനെ ഒരു പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തത്.

0

ന്യൂയോര്‍ക്ക്: മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനും, മത സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനും ട്രംമ്പ് 25 മില്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ചു. ആഗോള തലത്തില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ അണി നിരക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.

സെപ്റ്റംബര്‍ 23 തിങ്കളാഴ്ച ആരംഭിച്ച യുനൈറ്റഡ് നാഷന്‍സ് സമ്മേളനത്തില്‍ മതപീഡനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേകം വിളിച്ചു ചേര്‍ത്ത് യോഗത്തിലാണ് ട്രംമ്പ് പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, യു എന്‍ സെക്രട്ടറി ജനറല്‍ അന്‍ോണിയൊ, ഗുട്ടറസ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യുനൈറ്റഡ് നാഷന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്ക മുന്‍കൈയ്യെടുത്തു ഇങ്ങനെ ഒരു പ്രത്യേകം യോഗം വിളിച്ചു ചേര്‍ത്തത്.മതപീഡനം നടത്തുന്നവര്‍ക്കും, അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമ നിര്‍മാണം നടത്തണമെന്നും, ട്രംമ്പ് രാഷ്ട്രതലവന്മാരോട് അഭ്യര്‍ത്ഥിച്ചു.

സ്വകാര്യ മേഖലയിലും, ജോലി സ്ഥലങ്ങളിലും അവരവരുടെ വിശ്വാസം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും ട്രംമ്പ് നിര്‍ദ്ദേശിച്ചു.ശ്രീലങ്ക ചര്‍ച്ച് ബോംബിംഗ്, ഫ്രാന്‍സില്‍ 85 വയസ്സുള്ള വൈദികന്റെ കൊലപാതകം, പെന്‍സില്‍വാനിയ സിനഗേഗ്ര് ആക്രമണം, ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം മോസ്ക്കില്‍ നടന്ന ആക്രമണം ഇതെല്ലാം ഹുമാനിറ്റിക്കെതിരെ നടത്തുന്ന ഭീകരാക്രമണമാണെന്ന് ട്രംമ്പ് വിശദീകരിച്ചു. അമേരിക്ക എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ട്രംമ്പ് പറഞ്ഞു. പതിനൊന്ന് ക്രിസ്ത്യാനികള്‍ വീതം ദിനം തോറും കൊല്ലപ്പെടുന്നുണ്ടെന്നും ട്രംമ്പ് വെളിപ്പെടുത്തി

You might also like

-