അതിര്‍ത്തി സുരക്ഷാ മതിലിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് ട്രംപ്

ഈ വര്‍ഷം മൂന്നാം തവണയാണ് ട്രംമ്പ് ഈ ആവശ്യം ഉന്നയിക്കുന്നത്

0

വാഷിംഗ്ടണ്‍ ഡി സി: മെക്‌സിക്കോയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിന് ഡമോക്രാറ്റിക്ക് അംഗങ്ങള്‍ അനുമതി നല്‍കുന്നില്ലെങ്കില്‍ സ്വന്തം ഗവണ്മെണ്ടിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംമ്പ് ഭീഷണിപ്പെടുത്തി ജൂലായ് 29 ഞായര്‍ ട്രംമ്പിന്റെ ട്വിറ്ററിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊതു തിരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ടയായി ഞാന്‍ വോട്ടര്‍മാരുടെ മുമ്പില്‍ അവതരിപ്പിച്ചത്. അതിനുള്ള അംഗീകാരമാണ് എന്റെ തിരഞ്ഞെടുപ്പ് വിജയം വോട്ടര്‍മാര്‍ക്ക് ഞാന്‍ കൊടുത്ത വാഗ്ദാനം നിറവേറ്റുക തന്നെ വേണം. അതോടൊപ്പം രാജ്യത്ത് പഴുതില്ലാത്ത ഇമ്മിഗ്രേഷന്‍ നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഡമോക്രാറ്റിക്ക് പ്രതിനിധികളും ഈ വിഷയത്തില്‍ അനുകൂല തീരുമാനം കൈ കൊള്ളണമെന്നാണ് വിശ്വസിക്കുന്നത്.

ഈ വര്‍ഷം മൂന്നാം തവണയാണ് ട്രംമ്പ് ഈ ആവശ്യം ഉന്നയിക്കുന്നത്.ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമായ മിഡ് ടേം തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് ട്രംമ്പിന്റെ ശക്തമായ ഈ ഭീഷണി തിരഞ്ഞെടുപ്പില്‍ ഇത് ട്രംമ്പിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.സെപ്റ്റംബറിന് മുമ്പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ ആ മാസം അവതരിപ്പിക്കുന്ന സ്‌പെന്‍്ണ്ടിംഗ് ബില്‍ വീറ്റൊ ചെയ്യണമെന്നും ട്രംമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like

-