റിപ്പബ്ലിക്കന്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ന്യുഹാംഷെയര്‍ മുന്‍ ജിഒപി അധ്യക്ഷ പാര്‍ട്ടി വിടുന്നു
പാര്‍ട്ടിയുടെ മൂല്യങ്ങളിലും തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തിലും ആകര്‍ഷയായിട്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും തത്ത്വദീഷയില്ലാതെയാണ് പെരുമാറുന്നതെന്നും പാര്‍ട്ടി അംഗങ്ങളെ വ്യക്തിഹത്വ നടത്തുന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നും രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനിഫര്‍ പറഞ്ഞു.
ന്യുഹാംഷെയര്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നവംബര്‍ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയം അംഗീകരിക്കാതെ തുടര്‍ച്ചയായി തിരഞ്ഞെടുപ്പിനെ കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ന്യുഹാം ഷെയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍ അധ്യക്ഷയും ആന്റി ട്രംപ് ജിഒപി ഗ്രൂപ്പ് ലിങ്കണ്‍ പ്രോജക്റ്റിന്റെ സഹ സ്ഥാപകയുമായ ജനിഫര്‍ ഹോണ്‍ പാര്‍ട്ടി വിടുകയാണെന്ന് വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ മൂല്യങ്ങളിലും തുല്യതക്കും വേണ്ടിയുള്ള പോരാട്ടത്തിലും ആകര്‍ഷയായിട്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും തത്ത്വദീഷയില്ലാതെയാണ് പെരുമാറുന്നതെന്നും പാര്‍ട്ടി അംഗങ്ങളെ വ്യക്തിഹത്വ നടത്തുന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നും രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനിഫര്‍ പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ കുറ്റാരോപിതനും അസ്ഥിരനുമായ പ്രസിഡന്റായാണ് ട്രംപ് അറിയപ്പെടുകയെന്ന് ഇവര്‍ കുറ്റപ്പെടുത്തി. യുഎസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു തന്റേടമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നുംഅവര്‍ പറഞ്ഞു. ഈ ആഴ്ച തന്നെ റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷനില്‍ നിന്നും പേര് മാറ്റി സ്വതന്ത്രയായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ജനിഫര്‍ പറഞ്ഞു.
ജനിഫര്‍ മാത്രമല്ല പാര്‍ട്ടിയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് സ്ക്കിമിഡിറ്റ് സ്റ്റീവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.