ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്
രാത്രി ലോകത്തെ ഒന്നാം നമ്പർ തീവ്രവാദ നേതാവിനെ നീതിപീഠത്തിലേക്ക് കൊണ്ടുവന്നു. അബുബക്കർ അൽ ബാഗ്ദാദി മരിച്ചു.
വാഷിങ്ടൺ : അന്താരാഷ്ര ഭീകരൻ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറഞ്ഞു . യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ രഹസ്യ ഓപ്പറേഷനെ കുറിച്ച് വിശദമാക്കാന്‍ സേന തയ്യാറായില്ല.അബുബക്കര്‍ അല്‍ ബാഗ്ദാദികൊപ്പം സംഘത്തിലെ നിരവധി ഭീകരരെയും അമേരിക്കൻ സൈന്യം വധിച്ചതായി ട്രംപ് പറഞ്ഞു ” രാത്രി ലോകത്തെ ഒന്നാം നമ്പർ തീവ്രവാദ നേതാവിനെ നീതിപീഠത്തിലേക്ക് കൊണ്ടുവന്നു. അബുബക്കർ അൽ ബാഗ്ദാദി മരിച്ചു. ലോകത്തെവിടെയും ഏറ്റവും നിഷ്‌കരുണം അക്രമാസക്തമായ ഭീകര സംഘടനയായ ഐസിസിന്റെ സ്ഥാപകനും നേതാവുമായിരുന്നു അദ്ദേഹം.”രഹസ്യ ഓപ്പറേഷന്‍ നടത്തിയത് അല്‍ ബാഗ്ദാദിയെ ലക്ഷ്യംവെച്ചാണെന്നും, അദ്ദേഹം ഓപ്പറേഷനില്‍ മരിചെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞു
.
സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബിനു മുകളിലൂടെ യുഎസ് സേനയുടെ ഹെലികോപ്ടറുകള്‍ പറന്നിരുന്നുവെന്ന് സിറിയന്‍ ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കുന്നു. അതേസമയം അല്‍ ബാഗ്ദാദിയുടെ മരണം അവകാശപ്പെടുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത് ഇത് ആദ്യമല്ല. നേരത്തെ 2010 ഐഎസ് തലവനായി ചുമതലയേറ്റതിനു ശേഷം പല തവണ ഭീകരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു