ഇന്ത്യ നിരോധിച്ച”ഹൈഡ്രോക്‌സിക്ലോറോക്വിന്റെ” കയറ്റുമതി ഉടൻ പുനഃസ്ഥാപിക്കണമെന്നു ട്രംപിന്റെ ഭീക്ഷണി
‘എനിക്ക് അത്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. ഞായറാഴ്ച രാവിലെ ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നൽകില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. എന്തുകൊണ്ട് അത് വേണ്ടെന്ന് വയ്ക്കണം?’- ട്രംപ് പിടിഐയോട് പ്രതികരിച്ചു.
വാഷിങ്ടൺ : ഇന്ത്യ നിരോധിച്ച മരുന്ന കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേരിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി പുനരാരംഭിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഇത്.
‘എനിക്ക് അത്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. ഞായറാഴ്ച രാവിലെ ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നൽകില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. എന്തുകൊണ്ട് അത് വേണ്ടെന്ന് വയ്ക്കണം?’- ട്രംപ് പിടിഐയോട് പ്രതികരിച്ചു.
കൊറോണ വൈറസ് ബാധിത രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ നല്ലതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശിച്ചിരുന്നു. ബുധനാഴ്ചയോടെ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കി. മാനുഷിക പരിഗണന കണക്കിലെടുത്ത് ചില ഘട്ടങ്ങളിൽ മാത്രമേ മരുന്ന് കയറ്റുമതി ചെയ്യുകയുള്ളുവെന്ന് കേന്ദ്രം നിലപാടെടുത്തു.
യുഎസിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുകയാണ്. 3,66,000 പേർക്കാണ് നിലവിൽ വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് മരണം നൂറ് കടന്നു. നാലായിരക്കിലധികം പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.