നരേന്ദ്ര മോദി ട്രാമ്പുമായി സംസാരിച്ചു വംശിയകലാപത്തിൽ ആശങ്കയറിയിച്ച മോദി
ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി കാര്യങ്ങള്‍ എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.
ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണിൽ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അതേസമയം, ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തു. ടെലിഫോണിലൂടെയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി കാര്യങ്ങള്‍ എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്നും ആശംസിച്ചു.
അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലെ തന്റെ ഇന്ത്യ സന്ദര്‍ശനം വളരെ മികച്ച ഓര്‍മ്മയാണെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടെന്ന് മോദിയും അഭിപ്രായപ്പെട്ടു.