രാഷ്ട്രത്തിന്റെ നിലനിൽപ്പിനു ദൈവത്തിങ്കലേക്കു തിരിയണം ട്രംപ്
നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ രാജ്യത്തിന്റെ നിലനിൽപ്പിനും രോഗനിർമാർജനത്തിനും പ്രാർഥന അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു
വാഷിംഗ്ടണ്‍: കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാർഗം ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് ട്വിറ്ററിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറിച്ചു.
ചരിത്രം പരിശോധിക്കുന്പോൾ ഇതിനു മുൻപും ഇത്തരം ഗുരുതരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴെല്ലാം ദൈവത്തിങ്കലേക്കു കൂടുതൽ അടുത്തിരുന്നുവെന്നും ട്രംപ് കുറിച്ചു. നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ രാജ്യത്തിന്റെ നിലനിൽപ്പിനും രോഗനിർമാർജനത്തിനും പ്രാർഥന അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.- ട്രംപ് കൂട്ടിച്ചേർത്തു.
49 സംസ്ഥാനങ്ങളിലായി ഇതുവരെ ആയിരത്തിലധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ 140 മില്യൻ മുതൽ 214 മില്യൻ വരെയുള്ള ജനങ്ങൾ ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും യുഎസ് സെനറ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ ചൂണ്ടിക്കാട്ടി.