ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ മലയാളിപ്രേം പരമേശ്വരന്‍ അധികാരമേറ്റു

പതിമൂന്നംഗ കമ്മീഷനില്‍ ഏക ഇന്ത്യന്‍ അമേരിക്കനാണ് പരമേശ്വരന്‍.

0

വാഷിങ്ടന്‍ ഡിസി : ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയിലേക്ക് നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ പ്രേം പരമേശ്വരന്‍ ജനുവരി 27ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.

കമ്മീഷനില്‍ പ്രേം പരമേശ്വരന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഎസ് ട്രാന്‍സ്‌ഫോര്‍ട്ടേഷന്‍ സെക്രട്ടറി ഇലൈന്‍ ചാഹൊ, കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ലേബര്‍ സെക്രട്ടറി യൂജിന്‍ സ്കാലിയ എന്നിവര്‍ ആശംസ പ്രസംഗം ചെയ്തു.

പതിമൂന്നംഗ കമ്മീഷനില്‍ ഏക ഇന്ത്യന്‍ അമേരിക്കനാണ് പരമേശ്വരന്‍. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകന്‍ എന്ന നിലയില്‍ എനിക്ക് ലഭിച്ച പദവിയില്‍ ഞാന്‍ അഭിമാനിക്കുന്നു പരമേശ്വരന്‍ പറഞ്ഞു. വിദ്യാര്‍ഥിയായി പരമേശ്വരന്‍ അമേരിക്കയില്‍ എത്തിയത്. കൊയിലാന്റി വെന്‍ചര്‍ പരമേശ്വരന്റേയും ആലുവായില്‍ ജനിച്ചു വളര്‍ന്ന പ്രിസില്ലയുടേയും മകനാണ് പരമേശ്വരന്‍.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും എംബിഎയും കരസ്ഥമാക്കിയ പരമേശ്വരന്‍ 23 വര്‍ഷത്തിലധികം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങ്, ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍, മീഡിയാ ആന്റ് ടെക്‌നോളജി വിഭാഗത്തില്‍ പരിചയ സമ്പത്തുണ്ട്.

You might also like

-