കടലിൽ കണ്ടത് അജ്ഞാത ബോട്ടുകള്‍ അല്ല ആശങ്ക വേണ്ട
കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്
തൃശ്ശൂർ: കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിൽ കണ്ടത് മത്സ്യബന്ധന ബോട്ട് ആണെന്നും ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയാച്ചുവെന്നും തീരദേശ പൊലീസ് അറിയിച്ചു. ആശങ്ക വേണ്ടെന്നു പോലീസ് അറിയിച്ചു.
കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതൽ ബോട്ടുകൾ കണ്ടത്. കരയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായിട്ടായിരുന്നു ബോട്ടുകൾ. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തിയെങ്കിലും സംശയാകരമായി ഒന്നും കണ്ടത്തെനായില്ല.
തീവ്രവാദികൾ എത്തിയേക്കുമെന്ന ഭീഷണി നില നിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് തീരദേശം. അതേസമയം, തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല.