തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍.

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ് എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക.

0

തൃശൂര്‍: ഭീകരാക്രമണ സാധ്യതകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ നഗരം കനത്ത സുരക്ഷാ വലയത്തില്‍. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും സുരക്ഷയൊരുക്കും. സുരക്ഷാ പരിശോധനകളോട് സഹകരിക്കണമെന്ന് പോലീസ്.

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ് എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക. 5 ഐ.പി.എസ് ട്രയ്‌നീസ്, 30 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ് , 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയ്‌ക്കെത്തുക.

അഗ്നിശമന സേനയും സജ്ജമാണ് . തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ. ദേശീയ ദുരന്ത നിവാരണ സേനയും മറ്റു കേന്ദ്ര സേനകളും പൂരത്തിന് കവചമൊരുക്കും

80 നിരീക്ഷണ ക്യാമറകള്‍ പൂര നഗരിയെ ഒപ്പിയെടുക്കും. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം , സ്വരാജ് റൗണ്ട് പ്രദേശങ്ങളെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും
പരിചയസമ്പന്നരായ രണ്ട് ഡി.വൈ.എസ്.പിമാര്‍ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും.

You might also like

-