ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കുത്തിക്കൊന്നു

26 വയസ്സായിരുന്നു.മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്.

0

തൃശൂര്‍ :ചിറ്റിലങ്ങാട്സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു.മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.എം ആരോപണം.

സംഭവത്തിൽ ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയി‍ൽ നിന്നും പൊലീസ് കണ്ടെത്തി. എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സി.പി.എം പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും കൂട്ടുകാരും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.