കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

നെല്ലിക്കുന്ന്, തളങ്കര, ചൂരി, കളനാട് പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചു. ഈ സ്ഥലങ്ങളില്‍ ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

0

കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കോവിഡ് രോഗികള്‍ കൂടുതലുള്ള ഇടങ്ങളിലാണ് കര്‍ശന നിയന്ത്രണം. നെല്ലിക്കുന്ന്, തളങ്കര, ചൂരി, കളനാട് പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചു. ഈ സ്ഥലങ്ങളില്‍ ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്. കോവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം.

രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുറയുന്നതിന്റെ ആശ്വാസത്തിലാണ് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇതുവരെ 24 പേര്‍ക്ക് കോവിഡ് 19 രോഗം ഭേദമായി. പുതുതായി ഇന്നലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പരിശോധനക്കയച്ച 2017 സാംപിളുകളില്‍ 568 സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. 1271 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ ഫലം നെഗറ്റീവ് ആവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

You might also like

-