ഉപതെരെഞ്ഞുടുപ്പുകളിൽ തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ്സ് മുന്നേറ്റം
3 ലോക്സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് അസമിലെ അഞ്ചു സീറ്റും ബിജെപി മുന്നണിക്ക്. ഹിമാചല്‍പ്രദേശിലെ മണ്ഡി ലോക്സഭാ സീറ്റില്‍ മുന്‍മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പ്രതിഭാ സിങ് വിജയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയുടെ സംസ്ഥാനത്തെ 3 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു
ഡൽഹി | ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വാൻ മുന്നേറ്റമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടന്ന നാലു നിയമസഭാ സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് നേടി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബിജെപി തറപറ്റി. കര്‍ണാടക മുഖ്യമന്ത്രിയുടെ തട്ടകത്തിലും ബിജെപിക്ക് അടിയേറ്റു. വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി ആധിപത്യം തുടരുകയാണ്. 3 ലോക്സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് അസമിലെ അഞ്ചു സീറ്റും ബിജെപി മുന്നണിക്ക്. ഹിമാചല്‍പ്രദേശിലെ മണ്ഡി ലോക്സഭാ സീറ്റില്‍ മുന്‍മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പ്രതിഭാ സിങ് വിജയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയുടെ സംസ്ഥാനത്തെ 3 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലിലെ വിധിയെഴുത്ത് ബിജെപിക്കും മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനും അപായസൂചനയാണ്. കര്‍ണാടകയിലെ സിന്‍ഡ്ഗി സീറ്റ് ബിജെപി നേടി. എന്നാല്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ജില്ലയായ ഹവേരിയിലെ ഹനഗല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബിജെപിക്ക് തിരിച്ചടിയായി.
രാജസ്ഥാനിലെ ഗോത്രമേഖലയായ ധരിയാവാദില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സ്വതന്ത്രനാണ് രണ്ടാമത്. ഹരിയാനയിലെ ഇല്ലെനബാദില്‍ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവച്ച അഭയ് ചൗട്ടാല ജയിച്ചു. തെലങ്കാനയിലെ ഹുസുറബാദില്‍ ബിജെപി ചരിത്രമെഴുതി. ബിഹാറില്‍ ജെഡിയു നേട്ടമുണ്ടാക്കിയതോടെ ആര്‍ജെഡി സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തേജ് പ്രതാപ് യാദവ് രംഗത്തുവന്നു. ദാദ്രാനഗര്‍ ഹവേലി ലോക്സഭാ സീറ്റില്‍ ശിവ്സേനയും മധ്യപ്രദേശിലെ ഖണ്ഡ്‍വയില്‍ ബിജെപിയും വിജയിച്ചു.