ലോക് ഡൗൺ കുരുക്കിൽ പെട്ട് അൻപതോളം ആദിവാസികൾ പെരിയാറിൽ ഒറ്റപ്പെട്ട് മുഴുപ്പട്ടിണിയിൽ

ലോക് ടൗണിന് മുൻപ് കാട്ടിലൂടെ സഞ്ചരിച്ചു പെരിയാറിൽ എത്തിയവർ ആണ് തിരിച്ചു പോകാനാവാതെ പുഴയോരത്ത് കുടുങ്ങിയത് . ശേഖരിച്ച വന വിഭവങ്ങൾ ഒന്നും കടകമ്പോളങ്ങൾ എല്ലാം അടച്ചു പുട്ടപെട്ടതോടെ വിറ്റഴിച്ചു അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും വാങ്ങാൻ കഴിയാതെ വന്നതോടെ എല്ലാവരും മുഴു പട്ടിണിയിലാണ് .

0

പെരിയാറിൽ കാട്ടിൽ അകപ്പെട്ട ആദിവാസികൾ പട്ടിണിയിൽ

അടിമാലി :ലോക് ഡൗൺ അറിയാതെ പുഴയിൽ മത്സബന്ധനത്തിന് എത്തിയ അൻപതോളം ആദിവാസികളാണ് നേര്യമംഗലത്തിനു സമീപം കരിമണലിൽ പെരിയാറിൽ ഒറ്റപ്പെട്ടിട്ടുള്ളത് അടിമാലി ഗ്രാമ പഞ്ചായത്തിലെ കൊരങ്ങാട്ടി തലോയോരപ്പൻ കുടി തുടങ്ങിയ ആദിവാസി സെറ്റിൽ മെന്റിൽ പെട്ട മന്നാൻ വിഭാഹത്തിൽ പെട്ട ആദിവാസികളാണ് പെരിയാറ്റിൽ ദിവസങ്ങളായി ഒറ്റപെട്ടുകഴിയുന്നത് .
വേനൽ കടുക്കുമ്പോൾ കുടികളിൽ നിന്നും കൂട്ടമായി പലായനം ചെയ്തു പെരിയാറിൽ എത്തി വനത്തിൽ നിന്നും തേൻ ,തെള്ളി, നെല്ലിക്ക . വിവിധ ഔഷധങ്ങൾ തുടങ്ങി ഒട്ടനവധി വനവിഭവങ്ങൾ ശേഖരിച്ചു വിറ്റഴിക്കാൻ ഇവർ മാസങ്ങളോളം വനമേഖലയിലുടെ ഒഴുകുന്ന പെരിയാറിൽ കഴിഞ്ഞുകൂടുന്നത് എല്ലാവർഷവും പതിവാണ്  ഇത്തവണ ലോകം മുഴുവൻ കൊരണ ബാധിച്ചതൊന്നു അറിയാതെ ലോക് ടൗണിന് മുൻപ് കാട്ടിലൂടെ സഞ്ചരിച്ചു പെരിയാറിൽ എത്തിയവർ ആണ് തിരിച്ചു പോകാനാവാതെ പുഴയോരത്ത് കുടുങ്ങിയത് . ശേഖരിച്ച വന വിഭവങ്ങൾ ഒന്നും കടകമ്പോളങ്ങൾ എല്ലാം അടച്ചു പുട്ടപെട്ടതോടെ വിറ്റഴിച്ചു അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും വാങ്ങാൻ കഴിയാതെ വന്നതോടെ എല്ലാവരും മുഴു പട്ടിണിയിലാണ് . വിശപ്പടക്കാൻ പുഴയോട് ചേർന്നുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു ഭക്ഷിച്ചും കാട്ടിൽനിന്നും കിഴങ്ങുകളും മറ്റു ശേഖരിച്ചു ഭക്ഷിച്ചുമാണ് ഇപ്പൊൾ ഇവർ കഴിഞ്ഞുകൂടുന്നത് .

സാധനങ്ങൾ വിറ്റഴിക്കാനാകാതെ വരുകയും കൈയിൽ കരുതിയിരുന്ന അറിയുമാറ്റും തീരുകയും ചെയ്തപ്പോൾ കുടിയിലേക്ക് മടങ്ങാൻ ഇവർ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം ഇവർ സഞ്ചരിക്കുന്ന വഴികളിൽ തമ്പടിച്ചിരിക്കുന്നതിനാൽ വീട്ടിലേക്ക് മടങ്ങാനാവാതെ ഇവർ വീണ്ടും പെരിയാറിന്റെ തീരങ്ങളിൽ വന്നു കൂടുകയായിരുന്നു . ഇനി വനത്തിലൂടെയുള്ള യാത്ര അസാധ്യമാണെന്ന് ഇവർ പറയുന്നത് . പകരം പെരിയാറിനു മറുവശത്തെത്തി അടിമാലിയിൽ എത്തിയ ശേഷം കുടികളിൽ എത്തിചേരനെ  ഇവർക്കാവും .ലോക് ടൗണിനെത്തുടർന്നു വാഹന ഗതാഗതവും സ്ഥാപിച്ചതോടെ റോഡുവഴിയുള്ള മടങ്ങിപ്പോക്കും ഇവർക്ക് സാധിക്കാതെ വന്നിരിക്കുകയാണ് . പെരിയാറിന്റെ തീരത്തെ വനമേഖലയിലെ പറയിടുക്കുകളിലാണ് സ്ത്രീകൾ അടക്കമുള്ള സംഘം ഇപ്പോൾ കഴിയുന്നത് പത്തും പതിനഞ്ചും പേരടങ്ങുന്ന ചെറുസംഘ സംഘങ്ങൾ വനത്തിൽ ഒരുമാസമായി തമ്പടിച്ചിട്ടും വനവകുപ്പ് ഇതറിഞ്ഞിട്ടല്ല !

കരിമണലിൽ പെരിയാറിൽ ആദിവാസികൾ ഒറ്റപെട്ടതായി കരിമണൽ
പവ്വർ ഹൗസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് ഞങ്ങളുടെ പ്രതിനിധികൾ കരിമണലിലെ വനമേഖലക്കുള്ളിലെ പെരിയാറിന്റെ കരയിൽ എത്തുന്നത് . കാട്ടിൽ നിന്നും ശേഖരിക്കുന്ന കായ്‌കനികളും ചക്കയും പുഴയിൽ നിന്നും പിടിച്ച ചെറു മീനുകളും മാത്രമാണ് ഇവർക്ക് ഇപ്പോൾ ഭക്ഷണമായിട്ടുള്ളത് . കാട്ടിൽ ആദിവാസികൾ ഒറ്റപെട്ടതായി ഞങ്ങളുടെ പ്രതിനിധികൾ പോലീസിൽ വിവരം ധരിപ്പിച്ചിട്ടുണ്ട് . അല്പം ദുർഘടം പിടിച്ച സ്ഥലമായതിനാൽ പോലീസുകാർക്കും ഇവിടെ എത്തപെടുക ബുദ്ധിമുട്ടാനാണ് കാട്ടിൽ അകപ്പെട്ടിട്ടുള്ള ഇവരിൽ പലരും പ്രായമായവരും അവശത്തായാനുഭവിക്കുന്നവരുമാണ് .

You might also like

-