വന്യജീവി ആക്രമണം തടയണം വാളറയിൽ ദേശിയ പാത ഉപരോധിച്ച് ആദിവാസികൾ

.ഉപരോധത്തെതുടർന്ന് ദേശിയ പാത 85 ൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വന്യജീവി അക്രമങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ മേഖലയിലെ വനവകുപ്പു ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സമര സമിതി അറിയിച്ചു .നാല് മാസം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിൽയിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു

0

https://indiavisionmedia.com/tribals-block-the-national-highway-in-kursha-to-prevent-wildlife-attacks/അടിമാലി | വന്യജീവി ആക്രമണം ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ ഗോത്ര വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്തത്തിൽ ദേശിയ പാത 85 ഉപരോധിച്ചു .നേര്യമംഗലത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സാഹചര്യത്തിലാണ് വാളറ കെ ടി ഡി സി ജംഗ്‌ഷനിൽ ആദിവാസികളും നാട്ടുകാരും ചേർന്ന് ദേശിയ പാത 85 ഉപരോധിച്ചത് . കഴിഞ്ഞ പത്തുവർഷമായി  കാട്ടാനകളൂം മറ്റു വന്യ ജീവികളും നേര്യമംഗലം കാഞ്ഞിരവേലി പടിക്കപ്പ് വാളറ കുളമാൻകുഴി തുടങ്ങിയ പ്രദേശങ്ങളിൽ എത്തി തമ്പടിച്ച് വ്യാപകമായി കൃഷി നശിപ്പിക്കുകയും . മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും ജീവനെടുക്കുകയും ചെയ്തട്ടും കാട്ടാനകളുടെ ശല്യം പരിഹരിക്കാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് , ജനകിയ സമരസമിതിയുടെ നേതൃത്തത്തിൽ ആദിവാസികളും നാട്ടുകാരും കടുത്ത പ്രതിക്ഷേധവുമായി പുതിയ സമര മുഖം തുറന്നത് .

രാവിലെ പത്തുമണിയോടെ വിവിധ ആദിവാസി കുടികളിൽനിന്നും എത്തിയ ആദിവാസി സമൂഹവും നാട്ടുകാരും ചേർന്ന് വളരെ കെ ടി ഡി സി ജംഗ്‌ഷനിൽ റോഡിൽ കുത്തിയിരുന്നു ഉപരോധം തീർക്കുകയായിരുന്നു .ഉപരോധത്തെതുടർന്ന് ദേശിയ പാത 85 ൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വന്യജീവി അക്രമങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ മേഖലയിലെ വനവകുപ്പു ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സമര സമിതി അറിയിച്ചു .നാല് മാസം മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിൽയിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു . കഴിഞ്ഞദിവസം ജോലിൽ കഴിഞ്ഞു മടങ്ങുകയായിരുന്ന ആദിവാസി യുവാവിനെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു .

You might also like

-