ആദിവാസി ഭവന നിർമ്മാണത്തിന് വനം വകുപ്പ് എൻ ഓ സി നൽകിയില്ല ഡി ഫ് ഓ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരവുമായി ആദിവാസി കുടുംബം

കണ്ണമ്പടി മുല്ലയൂരിലെ ആദിവാസി സെറ്റില്മെന്റിലെ ദമ്പതികളായ വലിയമുഴിക്കൽ രാജപ്പൻ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്. ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് ആദ്യഗഡു പണം ലഭിച്ചതാണ്

ഇടുക്കി| വനം വകുപ്പ് ഓഫീസിനു മുമ്പിൽ സത്യാഗ്രഹ സമരവുമായി ആദിവാസി കുടുബം . വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നല്കുനില്ലന്നു ആരോപിച്ചാണ് ദമ്പതികൾ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കുന്നത് . കണ്ണമ്പടി മുല്ലയൂരിലെ ആദിവാസി സെറ്റില്മെന്റിലെ ദമ്പതികളായ വലിയമുഴിക്കൽ രാജപ്പൻ ഭാര്യ ലൈല എന്നിവരാണ് പ്രതിഷേധം നടത്തുന്നത്.
ലൈഫ് പദ്ധതി പ്രകാരം ഇവർക്ക് ആദ്യഗഡു പണം ലഭിച്ചതാണ്. വീട് നിർമ്മിക്കാൻ കരാറും നൽകി. പക്ഷെ വനം വകുപ്പ് എൻ ഒ സി നൽകുന്നില്ലയെന്നതാണ് പരാതി. എൻ ഒ സി ലഭിക്കാതെ സമരം അവസാനിപ്പിക്കിലെന്ന് ദമ്പതികൾ അറിയിച്ചു. അതേസമയം മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന് കൈവശരേഖ നൽകിയിട്ടുണ്ട് എന്നാണ് സംഭവത്തിൽ വനംവകുപ്പിന്റെ പ്രതികരണം.കൈവശഭൂമിയിൽ വീട് നിർമ്മിക്കുന്നതിൽ വനം വകുപ്പിന് എതിർപ്പില്ലെന്നാണ് വനം വകുപ്പ് പറയുന്നത് വനവകുപ്പ് പറയുന്നത് വീട് നിർമ്മിക്കുന്നതിന് എൻ ഓ സി ആവശ്യപ്പെട്ട ഭൂമി ഇപ്പോൾവനഭൂമിയാണെന്നാണ് വനം വകുപ്പിന്റെ വാദം .

ആദിവാസികുടുംബം വാങ്ങിയിരിക്കുന്ന സ്ഥലം ക്രയവിക്രയം നടത്താൻ പാടില്ലാത്ത സ്ഥലമാണെന്നും വാങ്ങൽ തന്നെ നിയമ വിരുധമാണെന്നും മൂന്നാർ ഡിഎഫ്ഒ. ‘നിയമ വിരുദ്ധമായി വാങ്ങിയ ഭൂമിയിൽ വനം വകുപ്പിന് എൻഓസി കൊടുക്കാൻ തടസ്സമുണ്ട്. ഇവ‍ർക്കുള്ള വനാവകാശ പ്രകാരമുള്ള 9 സെൻ്റ ഭൂമിയല്ലാത്ത 30 സെൻ്റ വേറെയുണ്ട്. ആ30 സെൻ്റിൽ വനാവകാശ പ്രകാരം വീട് വെക്കാം.’ മൂന്നാർ ഡിഎഫ്ഒ പറഞ്ഞു. ബാക്കി കാര്യങ്ങൾ വിശദമായി അന്വേഷിച്ച‌ ശേഷം തീരുമാനിക്കാമെന്നും നിലവിൽ ഈ സ്ഥലത്ത് തൻ്റെ പരിമിതിക്കുള്ളിൽ അനുവാദം നൽകാൻ സാധിക്കില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മൂന്നാ‌‍ർ ഡി എഫ് ഒയോട് വിഷയത്തിൽ റിപ്പോ‍‌ർട്ട് തേടിയിട്ടുണ്ടെന്നും വിഷയം പഠിച്ചിട്ട് പറയാമെന്നും വനംവകുപ്പ് മന്ത്രി അറിയിച്ചു.

You might also like

-