സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും ആദായ നികുതി നൽകേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ
നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍
സർക്കാർ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും ആദായ നികുതി നൽകേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടർ ഉത്തരവിട്ടു. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ സര്‍ക്കുലര്‍.
ഭരണഘടനയുടെ 25ആം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടിഡിഎസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി പിടിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാല്‍ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.