സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍

ജനശതാബ്ദി ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും.

0

സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ആറ് ട്രെയിന്‍ സര്‍വീസുകളാണ് തുടങ്ങുന്നത്. ജനശതാബ്ദി ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ആരോഗ്യപരിശോധനയില്‍ കോവിഡ് ലക്ഷങ്ങളുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കില്ല.

നാളെ മുതൽ ആരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരം

  1. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും)
  2. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ)
  3. തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും)
  4. എറണാകുളം ജങ്ഷന്‍-നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
  5. എറണാകുളം ജങ്ഷന്‍-നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്
  6. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും
  7. എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക തീവണ്ടി പകല്‍ ഒന്നിന് പുറപ്പെടും.
  8. തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്കം പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.
You might also like

-