മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി
നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം
ഡൽഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 25 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കുന്നു.നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം . ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക. ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.