ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്ന് : രമേഷ് ചെന്നിത്തല

ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്നും ഇപ്പോള്‍ ആക്കാര്യം ഓര്‍ത്ത് താന്‍ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല തുറന്ന് പറഞ്ഞു

0

തിരുവനന്തപുരം: താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് തുറന്നുപറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റെന്നും ഇപ്പോള്‍ ആക്കാര്യം ഓര്‍ത്ത് താന്‍ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല തുറന്ന് പറഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ നിയമിച്ചതെന്നും, അത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി ടി.പി സെൻകുമാർ രംഗത്തെത്തി. ചെന്നിത്തല ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നും സെൻകുമാർ പറഞ്ഞു

You might also like

-