കാക്കിയിൽ നിന്നും കറുപ്പണിഞ്ഞു ടി.പി.സെൻകുമാർ ഇനി അഭിഭാഷകൻ
പോലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാറിനെ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ തൽസ്ഥാനത്തുനിന്നും നീക്കിയെങ്കിലും മാസങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം അദ്ദേഹം പോലീസ് മേധാവിയായി തരികെയെത്തിയിരുന്നു.
കൊച്ചി: സർവീസിൽ ഇരിക്കെ വിവാദ പുരുഷനായി മാറിയ ടി.പി സെൻകുമാറിന് ഇനി വക്കീൽ കുപ്പായത്തിന്റെ കരുത്തും. മുൻ ഡി ജി പി ടി.പി സെൻകുമാർ കൊച്ചിയിൽ അഭിഭാഷകനായി.
പോലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാറിനെ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ തൽസ്ഥാനത്തുനിന്നും നീക്കിയെങ്കിലും മാസങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം അദ്ദേഹം പോലീസ് മേധാവിയായി തരികെയെത്തിയിരുന്നു. നീതി നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും,സി പി എമ്മിന്റെയും കണ്ണിലെ കരടായിരുന്നു എന്നും ടി പി സെൻകുമാർ.