ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് അമ്മയുടെ അപേക്ഷയിൽ ഒരു മാസത്തേ പരോൾ
പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം| ടി പി കേസ് പ്രതി കോടി സുനിക്ക് പരോൾ . കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. പരോൾ ലഭിച്ചതോടെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ വിശദികരിക്കുന്നത് . പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. അതിനിടെ, പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് പുറത്തുവന്നിട്ടുണ്ട് . ശിക്ഷിച്ചിട്ടും നിരവധി കേസുകളിൽ പ്രതിയായിരുന്നു സുനി.
അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോൾ അനുവദിച്ചു എന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മക്ക് കാണാനാണെങ്കിൽ 10 ദിവസം പോരെ?. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കും?.
ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.