ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം

പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികളിലാണ് ഹൈകോടതി വിധി.

0

കൊച്ചി | ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊലയാളി സംഘത്തിന് ഇരട്ട ജീപര്യന്തം. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്ക് ജീവപരന്ത്യം തടവും ഹൈക്കോടതി ശിക്ഷ വിധിച്ചു . അതേസമയം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രൊക്യുഷന് വധം കോടതി തള്ളി . ശിക്ഷ കൂട്ടണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി വന്നത്. 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹർജികളിലാണ് ഹൈകോടതി വിധി.കെ കെ കൃഷ്ണനന് ജീവപര്യന്തം, ജ്യോതി ബാബുവിന് ജീവപര്യന്തം, ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്

You might also like

-