പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു,ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല

ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല

0

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു.ഹോട്ടലുകളില്‍ പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ അനുവദിക്കില്ല. നിലവില്‍ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശികളെ നിരീക്ഷിക്കും. കൂടാതെ വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഉത്തരവുണ്ട്.

ടൂറിസ്റ്റുകള്‍ക്ക് പുറമേ ഹോട്ടല്‍ ജീവനക്കാര്‍ക്കും ടാക്‌സി ഡ്രൈവര്‍ക്കും ബോധ വല്‍ക്കരണ ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ ആകെ 28 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. 27 പേര്‍ വീടുകളിലും ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

You might also like

-