ആറുമാസത്തെ അടച്ചിടിലിനു ശേഷം സംസ്ഥാനത്തെ ടുറിസം മേഖല ഇന്ന് തുറക്കും

മൂന്നാർ ഉൾപ്പെടെയുള്ള ഇടുക്കിയിലെ ടുറിസം കേന്ദ്രങ്ങൾ ഇന്നും തുറക്കാൻ സാധ്യതയില്ല . തദ്ദേശീയ വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചു മുന്നാറിലെ തേക്കടിയിലെയും മറ്റും കേന്ദ്രങ്ങൾ തുറക്കാനാകില്ലന്ന നിലപാടാനാണ് ഈ രംഗത്തുള്ളവർ പങ്കുവെക്കുന്നത് .

0

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെത്തുടർന്നു അടച്ചിട്ട സംസ്ഥാനത്തെ ടുറിസം മേഖല എന്ന് വീണ്ടും തുറക്കുന്നു ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങലാണ് ഇന്ന് തുറക്കുന്നത് . ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. അടുത്ത മാസം 1 മുതല്‍ ബീച്ചുകള്‍ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.അതേസമയം മൂന്നാർ ഉൾപ്പെടെയുള്ള ഇടുക്കിയിലെ ടുറിസം കേന്ദ്രങ്ങൾ ഇന്നും തുറക്കാൻ സാധ്യതയില്ല . തദ്ദേശീയ വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചു മുന്നാറിലെ തേക്കടിയിലെയും മറ്റും കേന്ദ്രങ്ങൾ തുറക്കാനാകില്ലന്ന നിലപാടാനാണ് ഈ രംഗത്തുള്ളവർ പങ്കുവെക്കുന്നത് . ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിനോദ സഞ്ചാരികളെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ തുറന്നാലും പ്രയോജനം ഉണ്ടാകില്ലന്നതിലാണ് സ്ഥാപനങ്ങൾ തുറക്കാൻ ഉടമകൾ വിസ്സമ്മതിക്കുന്നതു

You might also like

-