വീണ്ടും കോവിഡ് വ്യാപനം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും. യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഒരു സെമിനാർ സംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

0

ഡൽഹി | രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി . ഇന്ന് 12 മണിക്ക് ഓൺലൈനായി യോഗം നടക്കും. യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഒരു സെമിനാർ സംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.കോവിഡ് വ്യാപനത്തിന്റെ ആരംഭം മുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. ഉത്സവകാലം അടുത്തിരിക്കെയാണ് രാജ്യത്ത് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നത്. ഇത് നാലാം തരംഗത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയംനിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ്കേസുകൾ തുടർച്ചയായ നാലാം ദിവസവും 2000ത്തിന് മുകളിലാണ്. ഇന്നലെ രാവിലെ വരെയുളള കണക്കനുസരിച്ച് രാജ്യത്ത് 2,483 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 15,636 ആയി ഉയർന്നിട്ടുണ്ട്. ഡൽഹി ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം വർദ്ധിക്കുന്നത്.

You might also like

-