സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ശക്തമായ മഴ കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

ചൊവ്വാഴ്ചവരെ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.ഇന്ന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

0

കൊച്ചി :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി.

ഇന്ന് മുതൽ ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.ഇന്ന് കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഏഴ് ജില്ലകളിൽ മഴയുണ്ടാകും. ചൊവ്വാഴ്ച 12 ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

You might also like

-