അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് ,മലകയറാൻ  നൂറിലധികം സ്ത്രീകൾ 

പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത

0

തിരുവനന്തപുരം: അഗസ്ത്യാർകൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100ൽ പരം സ്ത്രീകളാണ് ഓൺലൈൻ വഴി അപേക്ഷിച്ച് പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതൽ സ്ത്രീകൾ അഗസ്ത്യമല കയറാൻ എത്തുന്നുണ്ട്.സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല. അതേസമയം ഗോത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.

You might also like

-