ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം വീട്ടിൽ മാത്രം

റമദാന്‍ മുപ്പത് പൂര്‍ത്തികരിച്ചതിന് ശേഷമാണ് ഇത്തവണ പെരുന്നാളെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇത്തവണയും ഉണ്ടാവില്ല

0

ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാൾ . റമദാന്‍ മുപ്പത് പൂര്‍ത്തികരിച്ചതിന് ശേഷമാണ് ഇത്തവണ പെരുന്നാളെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇത്തവണയും ഉണ്ടാവില്ല. കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ലോക്ഡൌണ്‍ സമയത്താണ് ഇത്തവണയും ഈദുല്‍ ഫിത്വര്‍. ഈദ് ഗാഹുകളിലും മസ്ജിദുകളിലും നിസ്ക്കാരം ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നാണ് പ്രാര്‍ത്ഥനകള്‍. കൂട്ടുകാരുടേയും ബന്ധുക്കളുടെയുമെക്കെ വീടുകള്‍ സന്ദര്‍ശിച്ച് സ്നേഹം പുതുക്കുന്ന ഒത്തുചേരലുകളെല്ലാം ഓര്‍മകളാകും.

മൈലാഞ്ചി ഇടുന്നതും പുതുവസ്ത്രം ധരിക്കുന്നതും ചെറിയ പെരുന്നാളിന്‍റെ പ്രത്യേകതയാണെങ്കിലും കോവിഡും ലോക്ഡൌണും കാരണം അതും ഒഴിവാക്കിയാണ് വിശ്വാസികളുടെ ആഘോഷം. വീട്ടിലിരുന്നുള്ള ആഘോഷമാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങളില്‍ മിതത്വം വേണമെന്ന് ഖാസിമാർ നിര്‍ദേശിച്ചു. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും നി‍‍ർദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരുടേയും ആശംസാ കൈമാറ്റം. വിശ്വാസികൾക്ക് മുഖ്യമന്ത്രി പെരുന്നാൾ ആശംസകൾ നേർന്നു.

You might also like

-