നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് കൂടുതൽ സമയം ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാ‍ർഡിന്‍റെ ഫൊറൻസിക് ഫലം പുറത്തുവന്നു കോടതികളുടെ കൈവശമുള്ളപ്പോൾ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. കാർഡിലെ ദ്യശ്യങ്ങൾ ചോർന്നോ എന്നതടക്കമുള്ള വിശദമായ അന്വേഷണത്തിനായി തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം ,നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ പരാമർശമുണ്ട്. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാ‍ർഡിന്‍റെ ഫൊറൻസിക് ഫലം പുറത്തുവന്നു കോടതികളുടെ കൈവശമുള്ളപ്പോൾ മൂന്നുവട്ടമാണ് പരിശോധന നടന്നിരിക്കുന്നത്. കാർഡിലെ ദ്യശ്യങ്ങൾ ചോർന്നോ എന്നതടക്കമുള്ള വിശദമായ അന്വേഷണത്തിനായി തുടരന്വേഷണ സമയപരിധി മൂന്നാഴ്ച കൂടി നീട്ടണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചതെന്നും ഫൊറൻസിക് റിപ്പോർട്ടിലുണ്ട്. വാട്ട്സ്ആപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാഫത്തില്‍ പറയുന്നുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്.

2018 ജനുവരി 9 ന് കമ്പ്യൂട്ടറിലാണ് ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്. കാർഡ് പരിശോധനയുടെ വിശദാംശങ്ങളും ദ്യശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യഷൻ കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. കേസിലെ പ്രതി ദിലീപിന് അനുകൂലമായി മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണൽ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.ദിലീപിനെതിരെ പ്രോസിക്യൂഷൻ വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്നടക്കമുള്ള ആരോപണങ്ങളുടെ വ്യക്തതയ്ക്കായി ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾക്കായി മൂന്നാഴ്ച സമയപരിധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയോട് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതോടെ അതിജീവിതയുടെ അഭിഭാഷകയോടാണ് കോടതി ഇക്കര്യം പറഞ്ഞത്.

You might also like

-