49ാമത് ലോക സാമ്പത്തിക ഉച്ചകോടിക്ക് ദാവോസില്‍ ഇന്ന്
ല് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ അറുപത്തി അഞ്ചോളം രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ദാവോസ്: 49ാമത് ലോക സാമ്പത്തിക ഉച്ചകോടിക്ക് ദാവോസില്‍ ഇന്ന് തുടക്കം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടിയില്‍ അറുപത്തി അഞ്ചോളം രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കും. ലോക വ്യാപാര സംഘടനയ്ക്ക് വേണ്ടി പുതിയ നയരേഖ തയാറാക്കി വരികയാണെന്നും, ദാവോസില്‍ വിവിധ വാണിജ്യ മന്ത്രിമാരുമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകനും സംസ്ഥാന ഐ.ടി, പഞ്ചായത്ത് രാജ് മന്ത്രിയുമായ നര ലോകേഷ്, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അസിം പ്രേംജി, എംഎ യൂസഫലി, ഗൗതം അദാനി, ലക്ഷ്മി മിത്തല്‍, ആനന്ദ് മഹീന്ദ്ര, നന്ദന്‍ നിലേക്കനി, എന്‍.ചന്ദ്രശേഖരന്‍, തുടങ്ങിയവരും പങ്കെടുക്കും